1
ചിറ്റാരിയിൽ വൻകിട ഖനനത്തിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ സംരക്ഷണ ജ്വാല തെളിയിച്ചപ്പോൾ.

നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന ചിറ്റാരിയിലെ വൻകിട കരിങ്കൽ ഖനന നീക്കത്തിനെരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് കമ്മിറ്റിയും ജനകീയ സമര സമിതയും സംയുക്തമായി ചിറ്റാരി ഖനന ഭൂമിക്ക് സമീപം സംരക്ഷണ ജ്വാല തെളിയിച്ചു. നൂറുക്കണക്കിന് പേർ പങ്കാളികളായി. ഡി.വൈ. എഫ്. ഐ. ജില്ല പ്രസിഡന്റ് എൽ. ജി. ലിജീഷ് ഉദ്ഘാടം ചെയ്തു. സി. പി. അജിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ. പി. വാസു, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ്, പ്രസിഡന്റ് അഡ്വ. രാഹുൽ രാജ്, എ.കെ. ബിജിത്ത്, പി.ബി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.