കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 64 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22023 ആയി. 18368 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 134 മരണം. നിലവിൽ 3521 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2950 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
സുൽത്താൻ ബത്തേരി സ്വദേശികൾ 19, മാനന്തവാടി 11, കൽപ്പറ്റ 7, അമ്പലവയൽ, മീനങ്ങാടി 4 പേർ വീതം, കണിയാമ്പറ്റ, കോട്ടത്തറ 3 പേർ വീതം, മേപ്പാടി, മുട്ടിൽ, പുൽപള്ളി, നെന്മേനി 2 പേർ വീതം, എടവക, തവിഞ്ഞാൽ, പനമരം, പൊഴുതന, മൂപ്പൈനാട് ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കർണാടകയിൽ നിന്നു വന്ന രണ്ട് അമ്പലവയൽ സ്വദേശികളും ഒരു നെന്മേനി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതരായത്.
രോഗമുക്തർ
തവിഞ്ഞാൽ 7, വെള്ളമുണ്ട 5, മൂപ്പൈനാട്, മേപ്പാടി 4 വീതം, മാനന്തവാടി, നെന്മേനി 3 പേർ വീതം, കണിയാമ്പറ്റ, പുൽപള്ളി, നൂൽപ്പുഴ, തൊണ്ടർനാട്, തരിയോട്, എടവക, മീനങ്ങാടി 2 പേർ വീതം, പൊഴുതന, ബത്തേരി, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പൂതാടി, തിരുനെല്ലി, മുട്ടിൽ 1 വീതം, ഒരു തമിഴ്നാട് സ്വദേശി, വീടുകളിൽ ചികിത്സയിലുള്ള 15 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
318 പേർ പുതുതായി നിരീക്ഷണത്തിൽ
394 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
7060 പേർ നിലവിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 226 സാമ്പിളുകൾ
ഇതുവരെ അയച്ചത് 247037 സാമ്പിളുകൾ
ഫലം ലഭിച്ചത് 246785
224762 നെഗറ്റീവും 22023 പോസിറ്റീവും