1
കെ.എസ്.എസ്.പി.അംഗങ്ങൾക്ക് സ്വീകരണം നൽല്കിയ പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ത്രിതല പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.അംഗങ്ങൾക്ക് സ്വീകരണം നൽകി. പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് ഉടൻ നടപ്പിലാക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ .പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി രാഘവൻ, എടത്തിൽ ദാമോധരൻ, എ.ശ്രീധരൻ, പി.പി.മൊയ്തു, എം.സി .ചാത്തു, ടി.കെ മോഹൻ ദാസ് ,കെ.സി ബാബു, തായന ബാല മണി, പി.പി ചന്ദ്രൻ, എന്നിവരെ ആദരിച്ചു.