വടകര: ഓർക്കാട്ടേരി ശ്രീ ശിവ- ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 26 മുതൽ 31 വരെ ആഘോഷിക്കും. കൊവിഡ് മാനദണ്ഡ പ്രകാരം ചടങ്ങുകൾ മാത്രമായാണ് ആഘോഷിക്കുന്നത്. കൊടിയേറ്റം ഇന്ന് വൈകുന്നേരം നടക്കും. ഉത്സവത്തിലെ പ്രധാന ചടങ്ങായ ഇരഞ്ഞിക്കൂൽ യാത്രയും ചോമപ്പൻ കൊത്തും 30 ന് വൈകീട്ട് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ഓർക്കാട്ടേരി ചന്ത ഇപ്രാവശ്യം ഉണ്ടായിരിക്കില്ല.