പേരാമ്പ്ര: ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരുടെ വീടുകളക്രമിച്ച പ്രതികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് നേരെ അക്രമണം നടത്തിയത് സി.പി.എം കാരാണെന്ന തെളിവ് ലഭിച്ചിട്ടും പ്രതികൾക്കെതിരെ യാതൊരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ജയപ്രകാശ് കായണ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു .വി.സി.ബിനീഷ്, കെ.അനൂപ്,എ.ബാലചന്ദ്രൻ, കെ.എം.ഷിബി, സി.കെ.ലീല ,ജിഷ സുധീഷ്,വിഷ്ണു പ്രസാദ് ,സുധീപ്,അർജുൻ ,പത്മനാഭൻ കടിയങ്ങാട്,ശിവദാസൻ ,സുനി മാക്കുന്നുമ്മൽ ,അനൂപ്നരിനട ,ശിവദാസൻ കാരയാട് ,കെ.ടി.പ്രകാശിനി തുടങ്ങിയവർ സംബന്ധിച്ചു.