raju
കല്ലാച്ചിയിൽ നടന്ന കർഷകസമര ഐക്യദാർഢ്യസദസ് രാജു തോട്ടും ചിറ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: അഖിലേന്ത്യാ കിസാൻ സഭ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ കർഷകസമര ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് രാജു തോട്ടും ചിറ സദസ് ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡന്റ് സി.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് ദിനേശൻ, കളത്തിൽ സുരേന്ദ്രൻ, സന്തോഷ് കക്കാട്ട്, ജലീൽ ചാലക്കണ്ടി, പി.ഭാസ്‌ക്കരൻ, ശ്രീജിത്ത് കരണ്ടോട്, ടി.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒ.ബാബുരാജ്, വി.കെ കുമാരൻ, ടി.സുഗതൻ, ശങ്കരൻ ,സി.വി ബാലൻ, ഷീമ വള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.