rahul

കൽപ്പറ്റ: രാഹുൽഗാന്ധി എം പി 28ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് കൽപ്പറ്റ റസ്റ്റ് ഹൗസിൽ വിവിധ സംഘടനാനേതാക്കളുമായും, സാമൂഹ്യസാംസ്‌ക്കാരിക നേതാക്കളുമായും, മതമേലധ്യന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് രാവിലെ 10.45ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കൽപ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കൺവെൻഷനും 12 മണിക്ക് ബത്തേരി മണ്ഡലം യു ഡി എഫ് കൺവെൻഷനും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പട്ടികജാതി കർഷകർക്കുള്ള സുഗന്ധവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4.45ന് മാനന്തവാടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തോടെ ജില്ലയിലെ രാഹുൽഗാന്ധിയുടെ പരിപാടികൾക്ക് സമാപനമാവും.