1
മഠത്തിൽ മുക്കിൽ നിന്നാരംഭിച്ച സംയുക്ത കർഷക പരേഡ്

പേരാമ്പ്ര: കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് സംയുക്ത കർഷക സമിതി ആഹ്വാന പ്രകാരം ചെറുവണ്ണൂരിൽ കർഷക പരേഡ് നടത്തി. മഠത്തിൽ മുക്കിൽ നിന്നാരംഭിച്ച മാർച്ച് ആവളനടയിൽ സമാപിച്ചു. മാർച്ച് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഫ്‌ളാഗ് ഓഫ് ചെയ്തു .സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കൊയലോത്ത് ഗംഗാധരൻ, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് , വി.സി നാരായണൻ, കെ.രാമകൃഷ്ണൻ, കെ.അപ്പുക്കുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. സമാപന പൊതുയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു ഉദ്ഘാടനം ചെയ്തു .കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു .അഡ്വ.സി.കെ വനോദൻ, എം.കെ വത്സൻ, കൊയലോത്ത് ഗംഗാധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.