കോഴിക്കോട് : എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം നടത്തി. ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഭിനവ് പി ഒന്നാം സ്ഥാനം നേടി. ലിറ്റിൽ ഡാഫോഡിൽസ് സ്കൂളിലെ ഹരിഗോവിന്ദ് ജി.എസ് നായർ രണ്ടാം സ്ഥാനവും സെന്റ് മേരീസ് ചേവരമ്പലത്തിലെ ഗൗതംകൃഷ്ണ ടി മൂന്നാം സ്ഥാനവും സ്വന്തമാക്കി. സബിത ഗിരീഷ് ക്വിസ് മാസ്റ്ററായി.