1
തൂണേരി പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ മാർച്ച് സി.എച്ച് മോഹനൻ ഉദ്ഘടനം ചെയ്യുന്നു.

നാദാപുരം: തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൂണേരി പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് തൊഴിൽ തടഞ്ഞതിനും, പഞ്ചായത്ത് അംഗങ്ങളെയും പൊതു പ്രവർത്തകർക്കുമെതിരെ കള്ളപരാതി നല്കി കേസിൽ കുടുക്കാനുള്ള നീക്കത്തിനുമെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. നാദാപുരം എസ്.ഐ പി.എം സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന ധർണ സമരം കെ.എസ്.കെ.ടി.യു ജില്ല ജോ.സെക്രട്ടറി സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു. രവി കനത്ത് അദ്ധ്യക്ഷനായി. എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ ഏരിയ സെക്രട്ടറി തയ്യിൽ ചാത്തു, നെല്ലിയേരി ബാലൻ, പി.എം നാണു, എം.കൃഷണൻ ,ടി.കെ മനോഹരൻ,ടി.പി രജ്ഞിത്ത്, ബീന പലേരി തുടങ്ങിയവർ പ്രസംഗിച്ചു.