മുക്കം: കൂമ്പാറ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ച രണ്ടാമത്തെ വീടും കൈമാറി. നിർദ്ധന വിദ്യാർത്ഥികൾക്ക് സുരക്ഷിത വീടൊരുക്കുന്നതിന് എൻ.എസ്.എസ് ആരംഭിച്ച 'സ്വപ്നക്കൂട്' പദ്ധതിയിൽ ഒരു വീട് നിർമിച്ചു നൽകിയിരുന്നു.വിദ്യാർഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ ഉൾപ്പെട്ട കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണം പുരോഗമിക്കുന്ന മൂന്നാമത്തെ വീടിന്റെ ഫണ്ട് കൈമാറ്റവും നടന്നു. വീടിന്റെ താക്കോൽദാനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റെ ലിൻേറാ ജോസഫ് നിർവഹിച്ചു. പ്രിൻസിപ്പാൾ അബ്ദുൽ നാസിർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി.സ്വപ്നക്കൂട് കൺവീനർ യു.എംഅബ്ദുൽ ലത്തീഫ്, കൂടരഞ്ഞി പഞ്ചായത്തംഗം ബിന്ദു ജയൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജിമ്മി അലക്സ്, ഹബീബ് കൂമ്പാറ, എം.സി ഖാലിദ്, വി.എം ഇഖ്ബാൽ, കെ.അബ്ദുൽ നാസർ, യു.പി നഷീദ, പി.എസ് മുഹമ്മദ് സുബിൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദു സലാം സ്വാഗതവും വോളണ്ടിയർ ലീഡർ റാണിയ തസ്നി നന്ദിയും പറഞ്ഞു.