1
കെ.പി.ബിജു പതാക ഉയർത്തുന്നു

കോഴിക്കോട്: നാടെങ്ങും റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട്ട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഒരുക്കിയ റിപ്പബ്ളിക് ദിന പരേഡിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പതാക ഉയർത്തി. പരേഡ് പരിശോധിച്ച മന്ത്രി സേനാംഗങ്ങളുടെയുൾപ്പെടെ സല്യൂട്ട് സ്വീകരിച്ചു.

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് കുടൂർ നവോട്ട്കുന്ന് മുട്ടുനട അംഗൻവാടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി ബിജു ദേശീയപതാക ഉയർത്തി.

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ പൂളക്കണ്ടി കുഞ്ഞമ്മദ് ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. സി.കെ ബാലകൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കെ.കെ ഫാത്തിമ, ശ്രീധരൻ കാളംകുളത്ത്, കെ.ടി റീജ തുടങ്ങിയവർ പ്രസംഗിച്ചു.

കുന്ദമംഗലം: കുന്ദമംഗലം കോടതി പരിസരത്ത് ഒരുക്കിയ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.നിസാം പതാക ഉയർത്തി. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ എം മുസ്തഫ. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി, അഡ്വ. തോമസ്, അഡ്വ ടി.പി ജുനൈദ്, അഡ്വ ഗോവിന്ദൻ കുട്ടി, പ്രകാശൻ. യാക്കൂബ്, സോമൻ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.