photo
പനങ്ങാട് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രവാസി കൂട്ടായ്മ പുരുഷൻ കടലുണ്ടി എം.എൽ.. എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡാനന്തരം പ്രവാസികൾക്കായ നടത്തേണ്ട സംരഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്‌. പ്രവാസികളുടെ വ്യക്തിഗത വിവര ശേഖരണവും നടത്തി. പരിപാടി പുരുഷൻ കടലുണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാദുഷ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി.കെ.പണിക്കർ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.