farmers-protest

കോഴിക്കോട്: ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ അഡ്വ.. സാബി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എ.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി.വി കുമാരൻ, സദാനന്ദൻ മാസ്റ്റർ, എം.കെ രാജൻ, സി.ഷീബ, പി. എം ശ്രീകുമാർ, പി.കെ തോമസ്, ബാലൻ കാട്ടുങ്ങൽ, കെ.ടി മനോജ്‌കുമാർ, സി പ്രവീൺകുമാർ, എം.മണിദാസ് എന്നിവർ പ്രസംഗിച്ചു.