img30210125
മുക്കം സി.എച്ച്.സിയിൽ നടന്ന പോളിയോ തുള്ളിമരുന്ന് വിതരണ പരിശീലനം

മുക്കം: കുട്ടികൾക്കുള്ള പൾസ് പോളിയോ വാക്സിൻ നൽകുന്നതിന് മുക്കം നഗരസഭയും സി.എച്ച്.സിയും ഒരുങ്ങുന്നു. ഈ മാസം 31നാണ് തുള്ളിമരുന്ന് നൽകേണ്ടത്. നഗരസഭയിൽ അഞ്ചു വയസിൽ താഴെ വരുന്ന 3400 കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്. അതിനായി 33 ഡിവിഷനുകളിൽ 33 കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വീതം വാക്സിനേറ്റർമാരാണുണ്ടാവുക. അവർക്കുള്ള പരിശീലനം സി.എച്ച്.സിയിൽ നടന്നു. ആരോഗ്യസ്ഥിരം സമിതി അംഗം എം.ബിജുന ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ടി.ഒ മായ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണികൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ ലിസ, പബ്ലിക് ഹെൽത്ത് നഴ്സുമാരായ പി.സി പത്മജ, കെ.സുജിത, പി.പി വസന്ത, നഗരസഭ കൗൺസിലർമാരായ എം.വി രജനി, റംല ഗഫൂർ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർമാർ, ആശ വർക്കർമാർ,ആരോഗ്യ വോളണ്ടിയർമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.