കോഴിക്കോട്: ഭർത്താവിനെ സുഹൃത്ത് തട്ടിയെടുത്തതായി അദ്ധ്യാപിക വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിദ്യാനികേതൻ സ്കൂൾ അദ്ധ്യാപിക പി ബിൻസിയാണ് പരാതിയുമായി എത്തിയത്.

ഭർത്താവുമായി വഴക്കിട്ട് സുഹൃത്ത് പലപ്പോഴും വീട്ടിൽ വരുമായിരുന്നു.അവർക്ക് ഒരു സുഹൃത്ത് എന്ന നിലയിൽ എല്ലാ സഹായവും നൽകി. എന്നാൽ എന്നെ വഞ്ചിച്ചകൊണ്ട് ഭർത്താവിനെ അവർ സ്വന്തമാക്കുകയായിരുന്നു.വിവാഹബന്ധം വേർപ്പെടുത്താതെ നിയമവിരുദ്ധമായി വിവാഹം ചെയ്തത് ചോദ്യം ചെയ്തതിന് മർദ്ദിച്ചതായും അവർ ആരോപിച്ചു. ഫറോക്ക് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു.