ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം. വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗവും സ്റ്റാറ്റസ് റിപ്പോർട്ടവതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. നിയമസഭാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പായി പദ്ധതി രൂപീകരണത്തിന് ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപപ്പെടുത്തുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം ശശി അദ്ധ്യക്ഷനായി.ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി.കെ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. 4,98,86000 രൂപയാണ് ബജറ്റ് വിഹിതം.ഇതിൽ 99, 27,700 രൂപഭവനപദ്ധതിയ്ക്ക് നീക്കിവെക്കേണ്ടതുണ്ട്. 39,90,880 രൂപ വനിതാഘടകപദ്ധതികൾക്കാണ്. 19,95440 രൂപ ഭിന്നശേഷിക്കാർക്കും കുട്ടികളുടെയുംപദ്ധതികൾക്കായി വകയിരുത്തണം. 24,36,640 രൂപ മാലിന്യ ജലസംരക്ഷണപദ്ധതികൾക്കാണ്. ഉല്പാദനമേഖലയ്ക്ക് 91, 37,400 രൂപയുടെയും, പശ്ചാത്തല മേഖലയ്ക്ക് 1,19, 20000 രൂപയുടെയും പദ്ധതികളാണ് നടപ്പിലാക്കുക. സുരേഷ്ബാബുആലങ്കോട്, ടി.കെ വനജ, എന്നിവർ പ്രസംഗിച്ചു.