മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ എസ്. കമറുദ്ദീൻ കുട്ടികൾക്കായി രചിച്ച് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച "വെള്ളിമരം തേടി" 30ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി പ്രകാശനം ചെയ്യും. വൈകീട്ട് 4.30ന് മെറിസ് ആർട് ആൻഡ് കഫേയിൽ നടക്കുന്ന ചടങ്ങിൽ കുട്ടികൾ പുസ്തകം ഏറ്റുവാങ്ങും. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട്, മുക്കം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.മധു, കൗൺസിലർ എ.അബ്ദുൽ ഗഫൂർ, മുക്കം വിജയൻ, എ.വി.സുധാകരൻ, എ.പി.മുരളീധരൻ, പി.ടി.കുഞ്ഞാലി, ബന്ന ചേന്ദമംഗല്ലൂർ, അമീൻ ജവഹർ , എ.എം ജമീല, ഒ.സഫറുള്ള, എ.സി നിസാർ ബാബു, എൻ.കെ. സലിം എന്നിവർ സംബന്ധിക്കും. ഹൈഫ ബന്ന പുസ്തകം സമർപ്പിക്കും.. ഒ.വി അനന്ദു പുസ്തകം പരിചയപ്പെടുത്തും. യു.പി.അദിന വായനാനുഭവം പങ്കു വയ്ക്കും.