traffic

കോഴിക്കോട്: റോഡ് നിയമം തെറ്റിക്കുന്നവർ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലും ഇനി പിടി വീഴും. നിയമ ലംഘനം കണ്ടെത്താൻ പൊതുജനങ്ങൾക്കും അധികാരം നൽകിയിരിക്കുകയാണ് സിറ്റി പൊലീസ്. നഗരത്തിൽ ട്രാഫിക് ലംഘനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പൊതുജന സഹകരണത്തോടെ നിയമ ലംഘകരെ പിടികൂടാൻ സിറ്റി പൊലീസ് ചീഫ് എ.വി ജോർജ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പരിഷ്ക്കാരം നടപ്പാകുന്നതോടെ പൊലീസിനെ വിറപ്പിച്ചുള്ള വി.ഐ.പികളുടെ യാത്രയും അത്ര എളുപ്പമാകില്ല.

പൊതുജനം ചെയ്യേണ്ടത്

ട്രാഫിക് ലംഘനം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ കാമറയിൽ പകർത്തുക. പൊലീസ് നിർദ്ദേശിച്ചിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിൽ അയക്കുക. ട്രാഫിക് ലംഘനം നടത്തിയ തീയതി, സ്ഥലം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

നടപടി ഇങ്ങനെ

വാട്സ് ആപ്പ് സന്ദേശം ലഭിച്ചാൽ ട്രാഫിക് പൊലീസ് വാഹന ഉടമയുമായി ബന്ധപ്പെടും. ട്രാഫിക് ലംഘനം ഉണ്ടായിട്ടോയെന്ന ചോദ്യത്തിന് അതെ എന്നാണ് മറുപടിയെങ്കിൽ പിഴ അടക്കാൻ നോട്ടീസ് നൽകും. ഇല്ലെന്നാണെങ്കിൽ വിശദമായ അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാൽ പരമാവധി പിഴ ശിക്ഷ നൽകും. ശിക്ഷയ്ക്കുശേഷം പരാതിക്കാരനെ പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കും.

വാട്സ് ആപ്പ് നമ്പറുകൾ

സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്: 6238488686

സിറ്റി ട്രാഫിക് ഇൻസ്പെക്ടർ: 9497987176

സിറ്റി ട്രാഫിക് അസി.കമ്മിഷണർ:( നോർത്ത് ) : 9497990112

സിറ്റി ട്രാഫിക് അസി.കമ്മിഷണർ:( സൗത്ത് ) :9497990113

സിറ്റി പൊലീസ് ചീഫ്: 9497996989