1
മേപ്പയ്യൂരിൽ ഹരിത ഓഫിസ് പ്രഖ്യാപനം പ്രസിഡന്റ്‌ കെ.ടി.രാജൻ നിർവ്വഹിക്കുന്നു

പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ പത്ത് ഓഫീസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. പ്രഖ്യാപനം പ്രസിഡന്റ്‌ കെ.ടി. രാജൻ നിർവഹിച്ചു. ഹരിത കർമ്മ സേനകൾക്കുള്ള ചെക്ക്, ഹരിത ഓഫിസുകൾക്കുള്ള ഗ്രേഡിംഗ് സാക്ഷ്യപത്രം എന്നിവയും വിതരണം ചെയതു. ഭാസക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ വടക്കയിൽ , സത്യൻ, മേപ്പയൂർ പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയിൽ, വി.ഇ.ഒ വിപിൻദാസ് പി.വി തുടങ്ങിയവർ പ്രസംഗിച്ചു.