കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളെ ഉദ്ഘാടനം പി.ടി.എ റഹിം എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ആനപ്പാറ, ഓവുങ്ങര, ചേലൂർ സുബ്രഹ്മണ്യക്ഷേത്രം, പൈങ്ങോട്ടുപുറം, ചേരിഞ്ചാൽ എന്നിവിടങ്ങളിൽ ലൈറ്റുകൾ സജ്ജമാക്കിയത്. കുന്ദമംഗലം മണ്ഡലത്തിലെ നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണിത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ബ്ലോക്ക് മെമ്പർമാരായ എൻ. ഷിയോലാൽ, പി. ശിവദാസൻനായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുരേഷ് ബാബു, ടി. ശിവാനന്ദൻ, സി.എം ബൈജു, സമീറ അരീപ്പുറത്ത്, കെ. അംബികാദേവി, സി. ലിജിന, ജസീല ബഷീർ, എം.എം സുധീഷ്‌കുമാർ, പി. അഷ്റഫ് ഹാജി, പടാളിയിൽ ബഷീർ എന്നിവർ പ്രസംഗിച്ചു.