ചേളന്നൂർ: കണ്ണങ്കര പാറക്കാ പുതുക്കുടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി. തിറയാട്ട് സംഘം ചോമപ്പൻ ശ്രീജിത്തിന്റെ കാർമ്മികത്വത്തിൽ തറവാട്ടുകാരണവർ ബാലരാമൻ കൊടിയേറ്റം നടത്തി. കൊവിഡ് നിയന്ത്രണമുള്ളതിനാൽ തിറ, വെള്ളാട്ട്, പ്രസാദ ഊട്ട്, താലപ്പൊലി, കലാപരിപാടികൾ എന്നിവ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അടിസ്ഥാന കർമ്മങ്ങളും പൂജകളും ഗുരുതിയും മാത്രമെ ഉണ്ടാവൂ.