കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയ്ക്ക് കീഴിൽ കോഴിക്കോട് പുതിയറ ഹജ്ജ് കമ്മിറ്റി ബിൽഡിംഗിൽ റീജിനൽ ഓഫീസ് തുറക്കുന്നു. 30-ന് രാവിലെ 11 -ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.