കോഴിക്കോട് : വനിതാ കമ്മിഷൻ ഇന്നലെ ടൗൺ ഹാളിൽ നടത്തിയ സിറ്റിംഗിൽ 86 പരാതികൾ പരിഗണിച്ചു. പത്തെണ്ണത്തിന് പരിഹാരമായി. ആറു പരാതികളിൽ റിപ്പോർട്ട് തേടി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി.
സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളും മറ്റു കുടുംബ പ്രശ്‌നങ്ങളുമാണ് സിറ്റിംഗിൽ കൂടുതലായും വന്ന പരാതികൾ. കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ.എം.താര എന്നിവരാണ് പരാതികൾ പരിഗണിച്ചത്.