വടകര: ബാങ്കിംഗ് സേവനങ്ങൾ വീടുകളിൽ എത്തിക്കുവാനുളള പദ്ധതിയുമായി ഏറാമല ബാങ്ക്. 70 വയസ് കഴിഞ്ഞ നിക്ഷേപകർക്കും ഇടപാടുകാർക്കും എല്ലാ സേവനങ്ങളും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ബേങ്കിന്റെ പയ്യത്തൂർ ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയർമാൻ മനയത്ത് ചന്ദ്രൻ നിർവഹിച്ചു. ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടുകാരുടെ സംഗമവും നടന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ നിർവഹിച്ചു. പി.കെ കുഞ്ഞിക്കണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ പ്രമോദ്, പി.കെ ശ്രീജിത്ത്, കെ.കെ കൃഷ്ണൻ, കെ.എം ദാമോദരൻ, കെ.കെ കുഞ്ഞമ്മദ്, പി രാമകൃഷ്ണൻ, വി.കെ വിശ്വൻ, ടി.കെ സജീവൻ, കെ.കെ റഹീം, രവീന്ദ്രൻ പട്ടറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മാനേജർ ടി.കെ വിനോദൻ സ്വാഗതവും, എം.കെ ജിദേഷ് കുമാർ നന്ദിയും പറഞ്ഞു.