admi

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ കോ ഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

ഹൈ ലൈഫ് ഓഡിറ്റോറിയത്തിൽ ജില്ലാ കോ ഓർഡിനേറ്റർ മോഹനൻ പൊയിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മണ്ഡലം കോ ഓർഡിനേറ്ററായി നാസർ സെഞ്ച്വറിയെയും സെക്രട്ടറിയായി ലിൻസ് ജോർജ് കോടഞ്ചേരിയെയും ട്രഷറായി ബേബി തോമസ് മുക്കത്തെയും തിരഞ്ഞെടുത്തു.

മറ്റു കോ ഓർഡിനേറ്റർമാർ: ശരീഫ് ചേന്ദമംഗല്ലൂർ (മുക്കം), ബൈജു ജോൺ (കൂടരഞ്ഞി), എൻ.പി.ഫായിസ് (കൊടിയത്തൂർ), നാരായണൻ (പുതുപ്പാടി), ലിൻസ് ജോർജ് (കോടഞ്ചേരി), ടി.പി.ഫൈസൽ കക്കാട് (കാരശ്ശേരി).