വടകര: സ്ത്രീകളുടെയും പെൺകുട്ടികളുടെയും കായികക്ഷമതയും മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് ക്ലബ്ബിൽ അംഗത്വം നൽകി. സൈക്കിൾ യാത്രയ്ക്ക് തുടക്കം കുറിച്ചു. വടകര റൈഡേഴ്സ് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് പുതുതായി 15 പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യ സുരക്ഷ മുൻനിർത്തി യാത്ര നടത്തുന്ന പരിപാടി തുടങ്ങിയത്. വി.കെ മനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വടകര റൈഡേഴ്സിലെ മറ്റ് അംഗങ്ങളും സൈക്കിൾ യാത്ര നടത്തി. പ്രസിഡന്റ് സി.ബി പ്രസൂൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് കെ, രക്ഷാധികാരി മണലിൽ മോഹനന്‍, ദീപ ധർമ്മരാജെ, ഡോക്ടർ ലളിത പ്രവീൺ, ലഞ്ചിഷ ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.