നാദാപുരം: നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന ഇ. ഹെൽത്ത് പദ്ധതിയുടെ പ്രവൃത്തി ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദാലി, തുണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, പി.ബിന്ദു, രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ബ്ലോക്ക് മെമ്പർ പി.വി. നജ്മ ,ഇ. ഹെൽത്ത് ജില്ലാ കോർഡിനേറ്റർ ഡോക്ടർ പി.പി. പ്രമോദ് കുമാർ , ഡോക്ടർ എം . ജമീല, സൂപ്പി നരിക്കാട്ടേരി, സി.എച്ച്. മോഹനൻ ,എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ, പി.എം. നാണു. കരിമ്പിൽ വസന്ത , കെ.ജി. ലത്തീഫ്, എം.ടി. മജീഷ് എന്നിവർ പ്രസംഗിച്ചു.