കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജും പുത്തലത്ത് കണ്ണാശുപത്രിയും സംയുക്തമായി സമ്പൂർണ്ണ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി. വെള്ളിമാട്കുന്ന് വൃദ്ധ സദനത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പൂർവവിദ്യാർഥിയും കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ.ജംഷീർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഗോഡ്‌വിൻ സാമ്രാജ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സരിത, വൃദ്ധസദനം സൂപ്രണ്ട് പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു. ഹാപ്പി ഹിൽ പ്രോജക്ട് കോ ഓർഡിനേറ്റർ സുബൈർ നന്ദി പറഞ്ഞു. കോളേജ് ഇ.ഡി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ച ഹാൻഡ് വാഷും മാസ്‌കും വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കൈമാറി.