കോഴിക്കോട് : പയ്യടിമീത്തൽ ഗവ.എൽ.പി സ്‌കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച ക്ലാസ് റൂം കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. 28.5 ലക്ഷം രൂപ ചെലവിൽ നാല് ക്ലാസ് മുറികൾ ഉൾപ്പെട്ടതാണ് പുതിയ കെട്ടിടം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാച്ഛാദനം നിർവഹിക്കും.