1

കോഴിക്കോട് : ജില്ലയിൽ പോളിയോ തുളളിമരുന്ന് വിതരണത്തിനുളള ഒരുക്കങ്ങൾ പുർത്തിയായി. അഞ്ച് വയസ്സിൽ താഴെയുളള 2,34,814 കുട്ടികൾക്ക് 31 ന് പൾസ് പോളയോ തുളളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.

ജില്ലയിൽ 16 ആരോഗ്യബ്ലോക്കുകളിലായി 2073 തുളളിമരുന്ന് വിതരണ ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് ബസ് സ്റ്റാൻഡുകളിലും റെയിൽവേസ്റ്റേഷനുകളിലും ആളുകൾ എത്തച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളിലും 57 ബൂത്തുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് തുളളിമരുന്ന് വിതരണം നൽകുന്നത്.

വീട്ടിൽ ആരെങ്കിലും ക്വാറൻന്റൈനിൽ ഉണ്ടെങ്കിൽ ക്വാറൻന്റൈൻ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ കുഞ്ഞിന് തുളളിമരുന്ന് നൽകേണ്ടതുളളൂ. വീട്ടിലെ ഏതെങ്കിലും അംഗം കൊവിഡ് പോസീറ്റീവ് ആണെങ്കിൽ അയാളുടെ പരശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് തുളളി മരുന്ന് നൽകേണ്ടതുളളൂ. കുട്ടി കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ഫലം നെഗറ്റീവായി 28 ദിവസം കഴിഞ്ഞതിനു ശേഷം തുളളി മരുന്ന് നൽകണം. കണ്ടൈൻമെന്റ് സോണിലുളളവർ കണ്ടൈൻമെന്റ് അവസാനിച്ചതിനു ശേഷം മാത്രമേ കുട്ടികളെ തുളളിമരുന്ന് നൽകാൻ കൊണ്ടുവരേണ്ടതുളളൂ. ഓരോ ബൂത്തിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ഓരോ കുഞ്ഞിനും തുളളി മരുന്ന് നൽകുക. കുട്ടിയുടെ കൂടെ മാസ്‌ക് ധരിച്ച ഒരാൾ മാത്രമേ ബൂത്തലേക്ക് പ്രവേശിക്കാവൂ. സാമൂഹ്യ അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, മാസ്‌ക് ധരിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ ബൂത്തിൽ കർശനമായി പാലിക്കണം. . പോളിയോ രോഗത്തിൽ നിന്നും സംരക്ഷണം ലഭിക്കാൻ അഞ്ചു വയസ്സിനു താഴെയുളള മുഴുവൻ കുട്ടികൾക്കും രണ്ട് തുളളി പോളയോ തുളളിമരുന്ന് വീതം കിട്ടിയെന്ന് ഓരോ രക്ഷിതാവും ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു