കോഴിക്കോട്: ഇന്ധന നികുതി സംബന്ധിച്ച് കേന്ദ്ര ബഡ്‌ജറ്റിൽ അനുകൂല നടപടി ഉണ്ടാവുന്നില്ലെങ്കിൽ നിലനില്പിനായി സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ യോഗം വ്യക്തമാക്കി.

ഇന്ധനനികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണം. ജിഎസ്ടി യിലെ പാകപ്പിഴകൾ പരിഹരിച്ച് ആംനസ്റ്റി സ്കീം പ്രഖ്യാപിക്കുകയും വേണം.

പെട്രോളിന് അടിസ്ഥാന വില ലിറ്ററിന് കേവലം 29 രൂപ 78 പൈസയും ഡീസലിന് 30 രൂപ 95 പൈസയും ഉള്ളപ്പോഴാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എണ്ണ കമ്പനികളും മത്സരിച്ച് തീരുവ, വില്പന നികുതി, സെസ്, റോഡ് സെസ് ചേർത്ത് മൂന്നിരട്ടി വിലയായി പെട്രോളിന് 86 . 21;രൂപയും; ഡീസലിന് 80 . 40 രൂപയും ഈടാക്കുന്നതതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷെവലിയർ സി. ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ശ്രീകല മോഹൻ, ജെയിംസ് ജോബ്, കെ മോഹൻകുമാർ, ജിയോ ജോബ്,; സിഎൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.