കോഴിക്കോട്: കൊവിഡ് വാക്സിൻ വിതരണത്തിൽ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മുൻഗണന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദേശം 10 ശതമാനത്തിൽ താഴെ സ്വകാര്യ ഡോക്ടർമാർക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് ക്യൂ.പി.എ.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ.സി.എ അബൂബക്കർ പറഞ്ഞു. മുഴുവൻ ഡോക്ടർമാർക്കും വാക്സിൻ വിതരണം ചെയ്യാൻ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.