corona

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ 710 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. എറണാകുളമാണ് ഏറ്റവും മുന്നിൽ.

സമ്പർക്കം വഴി 683 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നെത്തിയ ഒരാൾക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 5772 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലായിരുന്ന 670 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 7971 പേരുണ്ട്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 199 പേർ. മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 104 പേരും.  സമ്പർക്കം കോഴിക്കോട് കോർപ്പറേഷൻ 168, മേപ്പയ്യൂർ 32, വടകര 30, പനങ്ങാട് 26, തിരുവളളൂർ 21, കൊടുവളളി 20, കുറ്റ്യാടി 18, കുന്നുമ്മൽ 17.