കോഴിക്കോട് കോർപ്പറേഷനിലെ ബിലാത്തിക്കുളം നവീകരണ പ്രവൃത്തിക്ക് തുടക്കമായി.മന്ത്രി കെ കൃഷ്ണൻകുട്ടി നവീകരണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിൽ പദ്ധതി ആവിഷ്‌കരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വാട്ടർ ഷെഡിനെ മുൻനിർത്തി വാട്ടർ ബഡ്ജറ്റ് ഉണ്ടാക്കണമെന്നും ഇതിലൂടെ ജലദൗർലഭ്യം കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. എ പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പരമ്പരാഗത വാസ്തുശിൽപ്പ രീതിയിൽ കുളം നവീകരിച്ച് സംരക്ഷിക്കാനാണ് ഉദ്ദേശം. കുളത്തിൽ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യും. സംരക്ഷണ ഭിത്തി രണ്ടു വശങ്ങളിൽ മുഴുവനും ഒരു വശം ഭാഗികമായും പുനർനിർമിക്കും. അടിത്തറയുടെ മുകൾ ഭാഗത്തേക്ക് ചെങ്കല്ലിൽ വാസ്തുശിൽപ്പ ഭംഗിയോടെ പടവുകൾ ഉൾപ്പെടെ പുനർനിർമ്മിക്കും. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാന്‍ ഫണ്ടിൽ 72 ലക്ഷം രൂപയുടെ ഭരണാനുമതിയും 72 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായി. കൗൺസിലർമാരായ നവ്യ ഹരിദാസ്, അനുരാധ തായാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.