child
തി​ങ്ക​ളാ​ഴ്ച​ ​ ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​ ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്ന കുട്ടി​കളു​ടെ​ ​വൈ​ക​ല്യ​ ​നി​ർ​ണ്ണ​യ​ ​പ​രി​ച​ര​ണ​ ​കേ​ന്ദ്ര​ം

കൽപ്പറ്റ: കുരുന്നുകളുടെ വൈകല്യ നിർണ്ണയ പരിചരണ കേന്ദ്രമായ ഏർളി ഇന്റർവെൻഷൻ സെന്റർ (പ്രാരംഭ ഇടപെടൽ കേന്ദ്രം) കൈനാട്ടി ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ട് 5 ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.

കെട്ടിടം നിർമ്മിക്കാനുള്ള മൂന്നു കോടി രൂപ സാമൂഹികനീതി വകുപ്പാണ് വകയിരുത്തിയത്. 1283 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം. വിപുലമായ പാർക്കിങ് ഏരിയ, റിസപ്ഷൻ കം അഡ്മിനിസ്‌ട്രേഷൻ റൂം, പീഡിയാട്രിക് ഒ.പി, മെഡിക്കൽ ഓഫീസറുടെ മുറി, ഡെന്റൽ ഡിപ്പാർട്ട്‌മെന്റ്, ഫിസിയോതെറാപ്പി റൂം, ഒപ്‌റ്റോമെട്രിക് റൂം, സെമിനാർ ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഓഡിയോളജി റൂം, വിശാലമായ കളിസ്ഥലം, ലൈബ്രറി, എക്സ്‌റേ മുറി തുടങ്ങിയവ കെട്ടിടത്തിലുണ്ട്.

കുട്ടികളിലെ ജനനവൈകല്യങ്ങൾ, ബാല്യകാല അസുഖങ്ങൾ, വളർച്ചയിലെ കാലതാമസം, വൈകല്യങ്ങൾ, ന്യൂനതകൾ തുടങ്ങിയവ ചെറുപ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ് ലഘൂകരിക്കുകയും കാര്യശേഷി വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് ജില്ലയിൽ ഡി.ഇ.ഐ.സി പ്രവർത്തനമാരംഭിച്ചത്. 4800 ഓളം കുട്ടികൾ പുതുതായി ഡി.ഇ.ഐ.സിയിൽ രജിസ്റ്റർ ചെയ്യുകയും സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പ്രതിമാസം നൂറോളം കുട്ടികളാണ് പുതുതായി ഡി.ഇ.ഐ.സിയിൽ രജിസ്റ്റർ ചെയ്യുന്നത്. 350 ഓളം കുഞ്ഞുങ്ങൾ തുടർചികിത്സയ്ക്കും തെറാപ്പികൾക്കുമായി ഡി.ഇ.ഐ.സിയെ ആശ്രയിക്കുന്നുണ്ട്.

ഹൃദയസംബന്ധമായ അസുഖമുള്ള എല്ലാ കുട്ടികൾക്കു വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച 'ഹൃദ്യം' പദ്ധതിയിൽ 325 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 80 ഓളം പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി.
സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ക്ലബ് ഫൂട്ട്, ലേണിങ് ഡിസോർഡർ, ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, കേൾവി കാഴ്ച പരിമിതി, കോങ്കണ്ണ്, സംസാരവൈകല്യങ്ങൾ തുടങ്ങി 30 ഓളം രോഗാവസ്ഥകളുള്ള കുട്ടികൾക്ക് സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നൽകി വരുന്നു. എല്ലാ ദിവസവും മെഡിക്കൽ ഓഫിസറുടെ സേവനവും തിങ്കൾ, വെള്ളി ദിവസങ്ങളിൽ ശിശുരോഗ വിദഗ്ധന്റെ സേവനവും ലഭ്യമാവും.