ബാലുശ്ശേരി: സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ശാന്തിയാത്ര സംഘടിപ്പിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാത്മജിയുടെ ദർശനങ്ങളുടെ പ്രചാരകരായി യുവാക്കൾ മാറണമെന്ന് പുരുഷൻ കടലുണ്ടി പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള രാംധുൻ ആലപിച്ചു. പി.സുധാകരൻ, പൊയിലിൽ ശ്രീധരൻ, ഭരതൻപുത്തൂർ വട്ടം, എൻ.സുരേഷ് ബാബു, രാജേഷ്, ബാലരാമൻ, അതുൽ കൃഷ്ണ, നിരുപമ ദാസ് ,ഫൈസൽ ബാലുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.