കോഴിക്കോട്: ജില്ലയിൽ കൊവിഡ് കുതിച്ചുയരുന്നു.822 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ ഏഴുപേർക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 808 പേരാണ് രോഗബാധിതരായത്. 7013 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 744 പേർ കൂടി രോഗമുക്തി നേടി..

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 175, ഉണ്ണിക്കുളം - 39, നൊച്ചാട് - 25,ചോറോട് - 22, അത്തോളി - 21, പെരുവയൽ - 21, മണിയൂർ - 20, പയ്യോളി - 19, ബാലുശ്ശേരി - 18, ഫറോക്ക് - 18, കാവിലുംപാറ - 18.