വടകര: ലോകത്തെ സ്വാതന്ത്ര സമര ചരിത്രത്തിലെ അത്യപൂർവ നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ്സ പറഞ്ഞു.
പാലയാട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഗാന്ധി സ്‌മൃതിയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ശക്തികളുടെ അധർമ്മങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ മതേതര ശക്തികളുടെ ഐക്യനിര രൂപപ്പെടേണ്ടതുണ്ടെന്നും മൂസ്സ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം കെ ഹമീദ് അദ്ധ്യക്ഷനായിരുന്നു. പതാക കൈമാറി . വി സുരേന്ദ്രൻ, സി വി അജിത്, കുഞ്ഞിരാമൻ ഇടവലത്ത്കണ്ടി, കെ പി ദിനേശൻ, മഠത്തിൽ റസാഖ്, ചാലിൽ അഷറഫ്, എം കെ സത്യൻ എന്നിവർ സംസാരിച്ചു.