കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം നാടെങ്ങും ആചരിച്ചു. വിവിധ സ്ഥാപനങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും ദിനാചരണ പരിപാടികളുണ്ടായിരുന്നു.
'ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത് - ഒന്നിച്ചിരിക്കാം " എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ചെക്കോട്ടി ബസാറിൽ നിന്ന് ആരംഭിച്ച യുവജന പ്രകടനം കീഴൽ അണിയാരിയിൽ സമാപിച്ചു. പൊതുയോഗം സി.പി. എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര മുനിസിപ്പാലിറ്റി വൈസ് ചെയർമാനുമായ പി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രാഗേഷ് പുറ്റാറത്ത്, വൈസ് പ്രസിഡന്റ് ദിവിൻ മേമുണ്ട, സ്നേഹ ദാസ് എന്നിവർ സംസാരിച്ചു.