sndp
സംഘടിച്ച് ശക്തരാകുക മഹാസന്ദേശത്തിന്റെ 94-ാമത് വാർഷികാഘോഷം എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ ചെയർമാൻ വി.പി അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയന്റെ നേതൃത്വത്തിൽ "സംഘടിച്ച് ശക്തരാകുക" ഗുരുദേവ സന്ദേശത്തിന്റെ 94-ാമത് വാർഷികം ആഘോഷിച്ചു. സിറ്റി യൂണിയൻ ചെയർമാൻ വി.പി അശോകൻ ഉദ്ഘാടനം ചെയ്തു.

അവർണനെ മനുഷ്യരായിപ്പോലും കാണാത്ത അവസ്ഥയിൽ നിന്ന് കേരളത്തെ മാറ്റിമറിച്ചത് സംഘടനകൊണ്ട് ശക്തരാകുവിൻ എന്ന ഗുരുദേവ ആഹ്വാനമാണെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ബാബു ഒല്ലംക്കോട് അദ്ധ്യക്ഷത വഹിച്ചു. സൈബർ സേന കേന്ദ്ര സമിതി അംഗം രാജേഷ് പി മാങ്കാവ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കൺവീനർ കെ പി രാജീവൻ പ്രസംഗിച്ചു. ബാബു ചെറിയടത്ത് സ്വാഗതവും വേണുഗോപാൽ നന്ദിയും പറഞ്ഞു.