കോഴിക്കോട് : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വർഗീയതയും സംഘർഷങ്ങളും ഒഴിവാക്കാൻ ഗാന്ധിജിയുടെ സന്ദേശം യുവമനസുകളിൽ എത്തിക്കുന്നതിന് ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ മുഖ്യധാരയിൽ പ്രവൃത്തിക്കണമെന്ന് കോഴിക്കോട് പ്രൊവിഡൻസ് വിമൺസ്‌ കോളേജ് ചരിത്രവിഭാഗം അസി.പ്രൊഫസർ പി.പ്രിയദർശിനി പറഞ്ഞു. വേങ്ങേരി നേതാജി റീഡിംഗ് റൂം ആൻഡ് ലൈബ്രറി സംഘടിപ്പിച്ച ഗാന്ധിസ്മൃതി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കോഴിക്കോട്‌ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിനയൻ, സി.കെ.വേണുഗോപാൽ, പി.എം.കരുണാകരൻ, കെ.എം.കുഞ്ഞികോയ തുടങ്ങിയവർ പ്രസംഗിച്ചു.