കോഴിക്കോട് : ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിന് വനിതാ കൂട്ടായ്മയായ സായ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിപണന മേള നടന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന് മുന്നിൽ സംഘടിപ്പിച്ച ജൈവ പച്ചക്കറി വിപണന മേള കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 25 ഓളം വനിതകൾ ചേർന്ന് ആരംഭിച്ച സംഘടനയാണ് സായ ചാരിറ്റബിൾ ട്രസ്റ്റ്. മാദ്ധ്യമ പ്രവർത്തകരുടെ ഭാര്യമാരാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. സായ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സജിത, സെക്രട്ടറി ഗീത മുരളി കൃഷ്ണൻ, ജിത തിലകൻ എന്നിവർ നേതൃത്വം നൽകി.സിനിമ താരം കബനി പങ്കെടുത്തു.