കോഴിക്കോട് : അപകടങ്ങൾ പതിവാകുന്ന കോതി അപ്രോച്ച് റോഡിൽ തെരുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെളിച്ച കുറവ് നിമിത്തം നിരവധി അപകടങ്ങളാണ് പരപ്പിൽ മുഹമ്മദലി കടപ്പുറത്ത് നിന്ന് തുടങ്ങുന്ന കോതി അപ്രോച്ച് റോഡിൽ നടക്കുന്നത്. അപകടങ്ങളിൽ മൂന്നുപേർ മരണപ്പെടുകയും നിരവധി പേർക്ക് പരക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി മേഖലയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് സൗത്ത് പരപ്പിൽ അസോസിയേഷൻ ഓഫ് റസിഡൻസ്- കോഴിക്കോട് സ്പാർക് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. മേയർ,ഡപ്യൂട്ടി മേയർ കൗൺസിലർമാർ എന്നിവർക്ക് നവേദനം നൽകാനും തീരുമാനിച്ചു. ഗ്രീൻസ് മുഖദാറിൽ ചേർന്ന യോഗത്തിൽ സ്പാർക് പ്രസിഡന്റ് പി.പിഅബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാഫി മുഖദാർ സ്വാഗതം പറഞ്ഞു. കെ.വി മെഹബൂബ്, പി.എസ്.എം നജീബ്, അജ്മൽ റഹ്മാൻ, കെ.വി മുഹമ്മദലി, സി അബ്ദുറഹീം, കെ.നാജിദ ടീച്ചർ, കെ.ടിലൈല, കെ.പി സുഹറാബി, ട്രഷറർ കമ്മക്കകത്ത് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.