കുറ്റ്യാടി: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. കെ.പി.സി.സി.വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഇന്ത്യൻ ഫാസിസത്തിന്റെ ഭീവത്സമുഖമാണെന്ന് ടി.സിദ്ദീഖ് പറഞ്ഞു. കെ.കെ.അബ്ദുുള്ള അദ്ധ്യക്ഷനായി. ഡി.സി.സി.ജനറൽ സെക്രട്ടറി മഠത്തിൽ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ, വൈസ് പ്രസിഡൻ്റ് കെ.സി.ബാബു, ടി.വി.കുഞ്ഞിക്കണ്ണൻ, തായന ബാലാമണി, അസീസ് കിണറുള്ളതിൽ, സറീന നടുക്കണ്ടി, വല്ലില്ലത്ത് രാഘവൻ, സി.എം.വിജേഷ്, സി.കെ.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.