കുറ്റ്യാടി:മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കർഷകർക്ക് ഐക്യദാർഢ്യമുമായി നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടിയിൽ ഗാന്ധി സ്മൃതി റാലി നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് നയിച്ച റാലി കുറ്റ്യാടിയിൽ സമാപിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എൻ.സി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.സി സൂപ്പി, കെ.പി അബ്ദുൾ മജീദ്, പി.പി ആലിക്കുട്ടി, പി.പി ദിനേശൻ, സി.കെ രാമചന്ദ്രൻ, അറക്കൽ അലി, എസ്.ജെ സജീവ് കുമാർ, എ.സി ഖാലിദ്, ടി.സുരേഷ് ബാബു, എ.സി. അബ്ദുൾ മജീദ്, പി.കെ.സുരേഷ്, കേളോത്ത് അബ്ദുൾ ഹമീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി കരുണൻ, ഇ.എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ജി.കെ വരുൺ കുമാർ, രാഹുൽചാലിൽ, എ.ടി ഗീത, ഹാഷിം നമ്പാടൻ, ബാപ്പറ്റ അലി, തുടങ്ങിയവർ പ്രസംഗിച്ചു.