കോഴിക്കോട് : എ.പി.ജെ അബ്ദുൾ കലാം റോളിംഗ് ട്രോഫിക്ക് വേണ്ടി ജില്ലാ റഗ്ബി അസോസിയേഷന്റെയും യുവ അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നല്ലൂർ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു.
റഗ്ബി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഇ. കോയ, റിയാസ് അടിവാരം, കെ. അമൽ സേതുമാധവൻ, വി. സുഹൈൽ, പി.ജെ ബിജു, പി. ഷഫീഖ്, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം സി ടി ഇൽയാസ് സ്വാഗതവും കെ. വിനു നന്ദിയും പറഞ്ഞു.