കോഴിക്കോട്: തോട്ടത്തിൽ ടെക്സ്റ്റൈൽസ് ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ ജാഫർഖാൻ കോളനി റോഡിൽ തോട്ടത്തിൽ ഹൗസിൽ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. ശ്വാസകോശ രോഗത്തെ തുടർന്ന് മൂന്ന് മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അന്ത്യം.
ജെ.ഡി.ടി കമ്മിറ്റി വൈസ് പ്രസിഡന്റ്, പട്ടാളപ്പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ്, തണൽ എക്‌സിക്യൂട്ടീവ് അംഗം, പീസ് ഗുഡ്‌സ് മർച്ചന്റ്സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം, അവർ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഹെൽപിംഗ് ഹാൻഡ്‌സ് സ്‌പൈനൽ റിഹാബ് സെന്റർ, സുഹൃദയ എന്നീ പദ്ധതികളുടെ ചെയർമാനും മെഡിക്കൽ കോളേജ് കെയർ ഹോം വൈസ് ചെയർമാനുമാണ്.
പരേതനായ ഒ.സി. അബ്ദുല്ലയുടെയും പി.ടി. സഫിയയുടെയും മകനാണ്. ഭാര്യ: കുട്ടോത്ത് അസ്‌മ. മക്കൾ: അബ്ദുള്ള റീജൽ, രേഷ്‌മ ജന്നത്ത്, റിയ സഫിയ. മരുമക്കൾ: ഷാനവാസ് മുഹമ്മദ് (കുവൈത്ത്), നിഖാഷ്, ഫായിസ ശൈഖ്.
സഹോദരങ്ങൾ: പി.ടി. ഗഫൂർ, പി.ടി. ആഷർ, പി.ടി. നസീർ, പി.ടി. റംല, പി.ടി. സൗദ, പി.ടി. റസിയ.
ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.