കൊടിയത്തൂർ: ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗത്ത് കൊടിയത്തൂരിൽ
'ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ' എന്ന മുദ്രാവാക്യം ഉയർത്തി ഒന്നിച്ചിരിക്കാം ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ഇ അരുൺ, ശാമിൽ, സിറാജുൽ ഹഖ് എന്നിവർ പ്രസംഗിച്ചു. അനസ്. ടി അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് എ കെ സ്വാഗതവും ശാമിൽ നന്ദിയും പറഞ്ഞു.