കോഴിക്കോട് : കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ 9,10,11 തിയതികളിൽ കോഴിക്കോട്ട് സംഗീത പരിശീലന ക്യാമ്പ് നടത്തുന്നു. ടൗൺ ഹാളിലാണ് പരിപാടി. ഗായകൻ വി.ടി. മുരളി ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന 18 നും 35നും ഇടക്ക് പ്രായമുള്ളവർ 5ന് മുമ്പായി അപേക്ഷകൾ നൽകേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ സംഗീതത്തിൽ പ്രാവീണ്യമുള്ള യുവാക്കൾ, അപേക്ഷകൾ കൺവീനർ വിത്സൻ സാമുവലിന്റെ വാട്‌സ് ആപ്പ് നമ്പറിൽ 98461811 33 ബയോഡാറ്റ സഹിതം അയക്കേണ്ടതാണ്.